ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ലോകകപ്പിന് മുമ്പ് രണ്ട് പരമ്പര

സെപ്തംബറിലാണ് ഓസിസിനെതിരായ പരമ്പര.

Update: 2022-08-03 15:39 GMT


മുംബൈ: ട്വന്റി-20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ ആഭ്യന്തര മല്‍സര ഷെഡ്യുളുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരേ ട്വന്റി പരമ്പരകള്‍ ഇന്ത്യയില്‍ നടക്കും.ഓസ്‌ട്രേലിയക്കെതിരേ മൂന്ന് ട്വന്റി-20 മല്‍സരങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് ട്വന്റിയും മൂന്ന് ഏകദിന മല്‍സരവും കളിക്കും. സെപ്തംബറിലാണ് ഓസിസിനെതിരായ പരമ്പര. മൊഹാലി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മല്‍സരം നടക്കുക. ഒക്ടോബറിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര. തിരുവനന്തപുരം, ഗുവഹാത്തി, ലഖ്‌നൗ, റാഞ്ചി, ഡല്‍ഹി എന്നിവടങ്ങളിലാണ് വേദി.




Tags:    

Similar News