ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് ടേബിളില്‍ ബംഗ്ലാദേശ് തലപ്പത്ത് ; ഇന്ത്യ എട്ടാമത്

രണ്ടാം മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ 103 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ബംഗ്ലാദേശ് നേടിയത്.

Update: 2021-05-26 08:39 GMT


ധക്ക: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയതോടെ ഐസിസി മെന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് ടേബിളില്‍ ബംഗ്ലാദേശ് ഒന്നാം സ്ഥാനത്ത്. എട്ട് മല്‍സരങ്ങളില്‍ നിന്ന് 50 പോയിന്റുമായാണ് ബംഗ്ലാദേശ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.40 പോയിന്റ് ഉള്ള ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്താണ്.ആറ് മല്‍സരങ്ങള്‍ കളിച്ച ഇന്ത്യ എട്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് 29 പോയിന്റാണുള്ളത്.


സൂപ്പര്‍ ലീഗില്‍ നിലവില്‍ ഐസിസിയിലെ 12 സ്ഥിരം അംഗങ്ങളും ഹോളണ്ടും പട്ടികയില്‍ ഉണ്ട്. കളിച്ച ഏകദിന മല്‍സരങ്ങളിലെ ജയത്തെ അടിസ്ഥാനമാക്കിയാണ് സൂപ്പര്‍ ലീഗിലെ പോയിന്റ് നില. 2023 ലോകകപ്പ് ക്രിക്കറ്റിലേക്ക് യോഗ്യത നേടുന്ന വരെ തിരഞ്ഞെടുക്കുന്നതും സൂപ്പര്‍ ലീഗ് വഴിയാണ്.


രണ്ടാം മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ 103 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ബംഗ്ലാദേശ് നേടിയത്. ആദ്യമല്‍സരത്തില്‍ 33 റണ്‍സിന്റെ ജയവും ബംഗ്ലാദേശ് നേടിയിരുന്നു. 28നാണ് അവസാന മല്‍സരം.




Tags:    

Similar News