ആരാധകനെ തല്ലി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാഖിബുല്‍ ഹസ്സന്‍

Update: 2023-03-11 13:57 GMT

ധക്ക: സ്വകാര്യ പരിപാടിക്കിടെ ആരാധകനെ തല്ലി ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഖിബുല്‍ ഹസ്സന്‍. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തൊപ്പി കൊണ്ടാണ് ഷാഖിബ് അടിച്ചത്. നിരവധി തവണയാണ് അടിച്ചത്. കനത്ത സുരക്ഷയില്‍ ജനക്കൂട്ടത്തിന് നടുവിലൂടെ പോവുന്നതിനിടെയാണ് രോഷാകുലനായ താരം ആരാധകനെ തൊപ്പി കൊണ്ട് അടിച്ചത്. താരത്തിനെതിരേ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്.




Tags: