ബംഗ്ലാദേശിന് ചരിത്ര നേട്ടം; ഓസ്‌ട്രേലിയക്കെതിരേ ട്വന്റി-20 പരമ്പര

നേരത്തെ ഓസിസിനായി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച നഥാന്‍ എലിസ് ഹാട്രിക്ക് നേടി.

Update: 2021-08-06 18:09 GMT


ധക്ക: ലോകക്രിക്കറ്റിലെ വമ്പന്‍മാര്‍ക്കെതിരേ ട്വന്റി പരമ്പര നേട്ടവുമായി ബംഗ്ലാദേശ്. അഞ്ച് മല്‍സരങ്ങളടങ്ങിയ ട്വന്റി പരമ്പര 3-0ത്തിനാണ് ബംഗ്ലാദേശ് നേടിയത്. ഇന്ന് നടന്ന മൂന്നാം ട്വന്റിയില്‍ 10 റണ്‍സിനാണ് ആതിഥേയരുടെ ജയം. ആദ്യ മല്‍സരത്തില്‍ 23 റണ്‍സിന്റെ ജയവും രണ്ടാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് ജയവുമാണ് ബംഗ്ലാദേശ് നേടിയത്.


ഇന്ന് ടോസ് നേടിയ ബംഗ്ലാദേശ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു.മറുപടി ബാറ്റിങില്‍ ഓസിസിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.ബംഗ്ലാദേശിനായി ഷെറിഫൂള്‍ രണ്ട് വിക്കറ്റ് നേടി. അഹമ്മദ് , ഷാഖിബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നാലോവറില്‍ ഒരു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഹമ്മദ് ഒരു വിക്കറ്റ് നേടിയത്. നേരത്തെ ഓസിസിനായി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച നഥാന്‍ എലിസ് ഹാട്രിക്ക് നേടി.




Tags: