നീണ്ട ഇടവേളയ്ക്ക് ശേഷം ബാബര്‍ അസം പാക് ട്വന്റി-20 ടീമില്‍ തിരിച്ചെത്തി; മുഹമ്മദ് റിസ് വാന് അവഗണന തന്നെ

Update: 2025-10-24 07:34 GMT

കറാച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം പാകിസ്താന്‍ ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തി മുന്‍ നായകന്‍ ബാബര്‍ അസം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20, ശ്രീലങ്ക, സിംബാബ്വെ ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരകള്‍ക്കുള്ള പാക് ടീമിലേക്ക് ബാബര്‍ തിരിച്ചെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പാകിസ്താന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കെയാണ് ബാബര്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഏകദിന നായക സ്ഥാനം നഷ്ടമായ മുഹമ്മദ് റിസ് വാനെ ട്വന്റി-20 ടീമിലേക്ക് പരിഗണിച്ചില്ല. താരം ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്.