ഏകദിന റാങ്കിങ്; കോഹ്‌ലിയെ വീഴ്ത്തി ബാബര്‍ അസം ഒന്നില്‍

2017 ഒക്ടോബറിലാണ് കോഹ്‌ലി ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

Update: 2021-04-14 17:46 GMT



കറാച്ചി: ലോക ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാന്റെ ബാബര്‍ അസം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാക് ക്യാപ്റ്റന്റെ നേട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് 26 കാരനായ ബാബര്‍ അസമിന് തുണയായത്. താരത്തിന് 865 പോയിന്റാണുള്ളത്. ബാബര്‍ അസമിന് കോഹ്‌ലിയേക്കാള്‍ എട്ട് പോയിന്റ് കൂടുതലാണുള്ളത്. എബി ഡിവില്ലിയേഴ്‌സില്‍ നിന്നും 2017 ഒക്ടോബറിലാണ് കോഹ്‌ലി ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ന്ന് ഈ സ്ഥാനം ആരും കൈയ്യടക്കിയിരുന്നില്ല.ഈ സ്ഥാനത്തെത്തുന്ന നാലാമത്തെ പാക് താരമാണ് അസം. മുമ്പ് സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, മുഹമ്മദ് യൂസുഫ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.




Tags:    

Similar News