ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ താരം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കുകയാണെന്ന കാര്യം താരം വ്യക്തമാക്കിയത്.ബിഗ് ബാഷ് ലീഗില്‍ ഫൈനല്‍ മല്‍സരത്തില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെ സിഡ്‌നി സിക്‌സേഴ്‌സ് തോല്‍വി അറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരം ക്രിക്കറ്റ് മതിയാക്കുകയാണെന്ന കാര്യം അറിയിച്ചത്.
ബിഗ് ബാഷ് ലീഗ് ആരംഭിച്ചപ്പോള്‍ മുതല്‍ കളിക്കുന്ന കെയ്ന്‍ 15 സീസണുകളില്‍ നിന്നായി 142 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബിബിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് താരം.
ഓസ്‌ട്രേലിയക്കു വേണ്ടി 25 ഏകദിനവും 36 ട്വന്റി-20യും കളിച്ചിട്ടുണ്ട്. 2021 ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ഓസീസ് ടീമിന്റെ ഭാഗമായിരുന്നു കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍. ഐപിഎല്‍ ഉള്‍പ്പെടെ മറ്റു ലീഗുകളിലും റിച്ചാര്‍ഡ്‌സണ്‍ കളിച്ചിട്ടുണ്ട്.