ട്വന്റി-20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ 118ല്‍ ഒതുക്കി ഓസ്‌ട്രേലിയ

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മര്‍ക്രം മാത്രമാണ് പിടിച്ചുനിന്നത്.

Update: 2021-10-23 12:22 GMT

അബുദാബി: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് ലക്ഷ്യം 119 റണ്‍സ്. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ അവര്‍ 118 റണ്‍സിന് ഒതുക്കി. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മര്‍ക്രം മാത്രമാണ് പിടിച്ചുനിന്നത്. താരം 40 റണ്‍സ് നേടി. കഗിസോ റബാദെ 19ഉം മില്ലര്‍ 16 ഉം റണ്‍സെടുത്തു. ഓസിസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ഹാസല്‍വുഡ്, ആഡം സാമ്പ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.




Tags:    

Similar News