സിഡ്‌നിയില്‍ സമനില; ഇന്ത്യ പൊരുതി നേടി

സ്‌കോര്‍-ഓസ്‌ട്രേലിയ 338, 316/6(ഡിക്ലയര്‍). ഇന്ത്യ 244, 334/5.

Update: 2021-01-11 08:09 GMT


സിഡ്‌നി: ഓസിസിനെതിരായ തോല്‍വിയുറപ്പിച്ച മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് സമനില. അവസാന ദിനമായ ഇന്ന് ഇന്ത്യ ജയത്തിനും തോല്‍വിക്കും ഇടയില്‍ നിന്നാണ് സമനില പൊരുതിയെടുത്തത്. ഹനുമാ വിഹാരി(23)യും രവിചന്ദ്ര അശ്വിനു (39) ആണ് ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ഇരുവരും പുറത്താവാതെ നിന്നതാണ് ഇന്ത്യയ്ക്ക് തുണയായത്. അവസാന ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 309 റണ്‍സെന്ന കടുത്ത ലക്ഷ്യവുമായി രണ്ടിന് 98 എന്നി നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് ആരംഭിച്ചത്. ഇന്ന് രഹാനെയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായി. തുടര്‍ന്ന് എത്തിയ ഋഷ്ഭ് പന്ത് തകര്‍പ്പന്‍ ബാറ്റിങാണ് പുറത്തെടുത്തത്. 118 പന്തില്‍ നിന്നും 97 റണ്‍സെടുത്ത് പന്ത് പുറത്തായി. മറുവശത്ത് പൂജാരയും(77) നിലയുറപ്പിച്ചു. പൂജാരയും പുറത്തായതോടെ ആതിഥേയര്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചു. എന്നാല്‍ ഹനുമാ വിഹാരിയും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ വന്‍മതില്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ഓസിസ് പലതരത്തിലും ബൗളിങ് മാറ്റി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ടിനെ തകര്‍ക്കാനായില്ല.


സ്‌കോര്‍-ഓസ്‌ട്രേലിയ 338, 316/6(ഡിക്ലയര്‍). ഇന്ത്യ 244, 334/5.






Similar News