ഇന്ത്യന്‍ ടീം 200 ശതമാനം ഷമിക്കൊപ്പം; വിരാട് കോഹ്‌ലി

നട്ടെല്ല് ഇല്ലാത്തവരാണ് ഈ പ്രവൃത്തി ചെയ്യുന്നത്.

Update: 2021-10-30 18:20 GMT


ദുബയ്: ട്വന്റി -20 ലോകകപ്പില്‍ പാകിസ്താനോട് വന്‍ തോല്‍വിയേറ്റുവാങ്ങിയതിനെ തുടര്‍ന്ന് തീവ്രഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്‍തുണയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.ഇന്ത്യയെ നിരവധി മല്‍സരങ്ങളില്‍ ജയിപ്പിച്ച മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്ന് ക്യാപ്റ്റന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ഒന്നടങ്കം ഷമിക്കൊപ്പമാണ്. 200ശതമാനവും താരത്തിന് പിന്‍തുണ നല്‍കുന്നു. മതത്തിന്റെ പേരില്‍ വിവേചനം നടത്തുകയെന്നത് ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ പ്രവൃത്തിയാണ്. അഭിപ്രായ സ്വാതന്ത്ര്യം ആവാം. എന്നാല്‍ അത് മതത്തിന്റെ പേരില്‍ ആവരുത്.ഞങ്ങളുടെ സഹോദര്യം തകര്‍ക്കാനാവില്ല.നട്ടെല്ല് ഇല്ലാത്ത ആളുകളാണ് ഇത്രയും മോശമായ പ്രവൃത്തികള്‍ നടത്തുന്നത്. ആ നട്ടെല്ല് ഇല്ലാത്തവര്‍ ചെയ്യുന്ന കാര്യത്തില്‍ സങ്കടമുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.




Tags: