ഏഷ്യാകപ്പ്; ഇന്ത്യക്ക് എട്ടാം കിരീടം; ഹാട്രിക്ക് നേട്ടം

ആംക്രിഷ് രഘുവംശി പുറത്താവാതെ ഇന്ത്യയ്ക്കായി 56 റണ്‍സെടുത്തു.

Update: 2021-12-31 17:12 GMT


ദുബയ്: തുടര്‍ച്ചയായ മൂന്നാം തവണയും ഏഷ്യാകപ്പ് കിരീടം നേടി ഇന്ത്യാ അണ്ടര്‍ 19 ടീം. ഇന്ത്യയുടെ എട്ടാം കിരീടമാണ്. ഫൈനലില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഇത് അഞ്ചാം തവണയാണ് ലങ്ക ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെടുന്നത്. മഴ കാരണം മല്‍സരം 38 ഓവറായി ചുരുക്കിയിരുന്നു. നിശ്ചിത ഓവറില്‍ 106 റണ്‍സാണ് ലങ്ക നേടിയത്. ഇന്ത്യയ്ക്കായി വിക്കി ഓസ്ത്വാല്‍, കൗശല്‍ താബെ എന്നിവര്‍ അഞ്ച് വീതം വിക്കറ്റ് നേടി. 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം പിന്‍തുടര്‍ന്നത്. ആംക്രിഷ് രഘുവംശി പുറത്താവാതെ ഇന്ത്യയ്ക്കായി 56 റണ്‍സെടുത്തു. സെമിയിലെ സൂപ്പര്‍ താരം ഷെയ്ഖ് റഷീദ് 31 റണ്‍സും നേടി.







Tags: