ഏഷ്യാ കപ്പ് ക്രിക്കറ്റ് സമയക്രമത്തില്‍ മാറ്റം; ഇന്ത്യ- പാക് മല്‍സരത്തിനും മാറ്റം
ഷാര്‍ജ: ഏഷ്യാ കപ്പ് ട്വന്റി-20 പോരാട്ടത്തിലെ മല്‍സരങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം. ഫൈനലടക്കം 19ല്‍ 18 മല്‍സരങ്ങളുടേയും സമയം നിശ്ചയിച്ചതില്‍ നിന്നു അര മണിക്കൂര്‍ കൂടി വൈകിയാണ് തുടങ്ങുന്നത്. യുഎഇയില്‍ കനത്ത ചൂടാണ് സമയക്രമത്തിലെ മാറ്റത്തിനു കാരണം.
ഏല്ലാ ദിവസവും വൈകീട്ട് 7.30നു (ഇന്ത്യന്‍ സമയം) തുടങ്ങേണ്ട മല്‍സരങ്ങള്‍ 8 മണി മുതലാണ് പുതുക്കി നിശ്ചയിച്ചത്. സെപ്തംബര്‍ 15നു നടക്കുന്ന യുഎഇ- ഒമാന്‍ പോരാട്ടം ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് ആരംഭിക്കുന്നത്. ഈ മല്‍സരത്തിന്റെ സമയം മാത്രമാണ് മാറ്റത്തത്.
സെപ്തംബര്‍ 9 മുതലാണ് ഏഷ്യാ കപ്പ് പോരാട്ടം അരംഭിക്കുന്നത്. ഫൈനല്‍ സെപ്തംബര്‍ 29നാണ് അരങ്ങേറുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, യുഎഇ, ഒമാന്‍ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഹോങ്കോങ് ടീമുകളും അണിനിരക്കും.