ഏഷ്യാകപ്പ്; കോഹ്‌ലിക്കും രാഹുലിനും സെഞ്ചുറി; പാകിസ്താന് മുന്നില്‍ റണ്‍മല

Update: 2023-09-11 14:36 GMT

കൊളംബോ:ഏഷ്യാകപ്പിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ പാകിസ്താന് മുന്നില്‍ കൂറ്റന്‍ റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. വിരാട് കോഹ്‌ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായത്. ഇരുവരും പുറത്താവാതെ നിന്നു.കോഹ്‌ലി 94 പന്തില്‍ 122 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 56ഉം ശുഭ്മാന്‍ ഗില്‍ 58ഉം റണ്‍സെടുത്തു. ടോസ് ലഭിച്ച പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.കോഹ്‌ലിയുടെ കരിയറിലെ 77ാം സെഞ്ചുറിയാണ് ഇന്ന് നേടിയത്. തുടക്കം മുതലേ പാക് ബൗളിങിന് മുന്നില്‍ മേല്‍ക്കോയ്മ നേടാന്‍ ഇന്ത്യയ്ക്കായി. അത് അവസാനം വരെ തുടര്‍ന്നാണ് കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.





Tags:    

Similar News