ആഷസ്; ആദ്യ ടെസ്റ്റ് ഓസിസിന് സ്വന്തം

ഓസ്‌ട്രേലിയ 425, 20-1.ഇംഗ്ലണ്ട് 147, 297.

Update: 2021-12-11 10:58 GMT


ബ്രിസ്ബണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. ബ്രിസ്ബണില്‍ നടക്കുന്ന മല്‍സരത്തിന്റെ നാലാം ദിനമാണ് ഓസിസ് വിജയം വരുതിയിലാക്കിയത്. രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സ്‌കോര്‍ ഓസ്‌ട്രേലിയ 425, 20-1.ഇംഗ്ലണ്ട് 147, 297.രണ്ടാം ഇന്നിങ്‌സില്‍ 425 റണ്‍സ് പിന്‍തുടര്‍ന്നെങ്കിലും ഇംഗ്ലണ്ടിന് 20 റണ്‍സിന്റെ ലീഡ് മാത്രമേ ഓസിസിന് മുന്നില്‍ വയ്ക്കാന്‍ കഴിഞ്ഞൂള്ളൂ. ഒരു ദിവസം ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്നത്തെ ആദ്യ സെഷനില്‍ തന്നെ ഓസിസ് ജയം കൈക്കലാക്കി. മാലന്‍ (82), ജോ റൂട്ട് (89) എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഓസിസിന് വേണ്ടി ലിയോണ്‍ നാല് വിക്കറ്റ് നേടി.




Tags:    

Similar News