ആഷസ്സ്: ഇംഗ്ലണ്ട് 67 റണ്‍സിന് പുറത്ത്; ഓസിസിന് ലീഡ്

ഇന്നലെ ഓസിസ് ഉയര്‍ത്തിയ 179 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിനെ കാത്തിരുന്നത് വന്‍ തകര്‍ച്ചയായിരുന്നു.

Update: 2019-08-23 16:29 GMT

ലണ്ടന്‍: ആഷസ്സ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ഇന്ന് മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 67 റണ്‍സിന് പുറത്തായി. ഇന്നലെ ഓസിസ് ഉയര്‍ത്തിയ 179 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിനെ കാത്തിരുന്നത് വന്‍ തകര്‍ച്ചയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹെയ്‌സല്‍വുഡാണ് ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടിയത്. ജോ ഡെന്‍ലി(12) മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.27.5 ഓവറിലാണ് ഇംഗ്ലണ്ടിന്റെ പതനം.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് തകര്‍ച്ചയോടെ ഓസിസിന്റെ ലീഡ് 112 റണ്‍സായി.ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെ ജൊഫ്രാ ആര്‍ച്ചറുടെ ബൗളിങ് മികവില്‍ ഓസിസിനെ ഇംഗ്ലണ്ട് 179 റണ്‍സിന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്തിട്ടുണ്ട്. മാര്‍നൂസ്(13), ട്രാവിസ്(15) എന്നിവരാണ് ക്രീസിലുള്ളത്.

Tags: