ആഷസ്; ആദ്യ ടെസ്റ്റില്‍ ഓസിസിന് ജയം

രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 146 റണ്‍സിന് പുറത്തായി. 251 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്.

Update: 2019-08-05 15:19 GMT

എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയക്ക് ജയം. രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 146 റണ്‍സിന് പുറത്തായി. 251 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. ആറ് വിക്കറ്റ് നേടിയ നഥാന്‍ ലയോണ്‍ ആണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.

പാറ്റ് കുമ്മിന്‍സ് നാല് വിക്കറ്റ് നേടി. ജേസണ്‍ റോയി (28), ജോ റൂട്ട് (28), വോക്‌സ് (37) എന്നിവര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. രണ്ടാം ഇന്നിങ്‌സില്‍ സ്റ്റീവ് സ്മിത്തും (142), മാത്യൂ വാഡേയും (110) ചേര്‍ന്നാണ് ഓസിസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 284-10, 487-7, ഇംഗ്ലണ്ട് 374-10, 146-10. 

Tags: