അഹ്‌മദാബാദ് ഫ്രാഞ്ചൈസിയുടെ ഔദ്ദ്യോഗിക നാമം അഹ്‌മദാബാദ് ടൈറ്റന്‍സ്

ലക്‌നൗ ആഴ്ചകള്‍ക്ക് മുമ്പ് ടീമിന്റെ ഔദ്ദ്യോഗിക നാമം ലക്‌നൗ സൂപ്പര്‍ ജെയ്ന്റസ് എന്ന് പ്രഖ്യാപിച്ചിരുന്നു.

Update: 2022-02-08 03:41 GMT


മുംബൈ:ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസി അഹ്‌മദാബാദ് ടീമിന്റെ ഔദ്ദ്യോഗിക നാമം പ്രഖ്യാപിച്ചു. അഹ്‌മദാബാദ് ടൈറ്റന്‍സ് എന്നാണ് ടീമിന്റെ പേര്. ടീമിന്റെ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡെയാണ്. അഫ്ഗാന്‍ താരം റാഷിദ് ഖാനെയും ശുഭ്മാന്‍ ഗില്ലിനെയും നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ ആഴ്ചകള്‍ക്ക് മുമ്പ് ടീമിന്റെ ഔദ്ദ്യോഗിക നാമം ലക്‌നൗ സൂപ്പര്‍ ജെയ്ന്റസ് എന്ന് പ്രഖ്യാപിച്ചിരുന്നു.കെ എല്‍ രാഹുലാണ് ടീമിന്റെ നായകന്‍




Tags:    

Similar News