ഇന്ത്യക്കാര്‍ക്കെതിരേ വംശീയാധിക്ഷേപം; അന്വേഷണം നടത്തുമെന്ന് ഇംഗ്ലണ്ട് ബോര്‍ഡ്

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചത്.

Update: 2022-07-05 06:47 GMT





ബിര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മല്‍സരത്തിനിടെ ഉണ്ടായ വംശീയാധിക്ഷേപ കേസില്‍ അന്വേഷണം നടത്തുമെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.മല്‍സരത്തിന്റെ നാലാം ദിനമായ ഇന്നലെയാണ് ഗ്യാലറിയില്‍ വച്ച് ഇംഗ്ലണ്ട് ആരാധകര്‍ ഇന്ത്യന്‍ ആരാധകരെ വംശീയമായി അധിക്ഷേപിച്ചത്.ആരാധകര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് ഇംഗ്ലണ്ട് ആരാധകര്‍ വിളിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചത്.




Tags: