ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യ; നടക്കുന്നത് ഇന്ത്യ പറയുന്നത് മാത്രം: അഫ്രീഡി

ഐപിഎല്ലിന്റെ സമയത്ത് പാകിസ്താന് അന്താരാഷ്ട്ര മല്‍സരങ്ങളും ഇല്ല

Update: 2022-06-22 06:17 GMT




കറാച്ചി: ലോക ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീഡി. ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ പറയുന്നത് മാത്രമാണ് നടക്കുന്നതെന്നും ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് പാകിസ്താനെയാണെന്നും താരം വ്യക്തമാക്കി. ഐപിഎല്ലിന്റെ സമയത്ത് മറ്റ് കാര്യമായ അന്താരാഷ്ട്ര മല്‍സരങ്ങള്‍ നടക്കുന്നില്ല. ഇന്ത്യാ-പാക് പ്രശ്‌നത്തെ തുടര്‍ന്ന് പാകിസ്താന് ഐപിഎല്ലില്‍ പങ്കാളിയാവനും കഴിയില്ല. ഐപിഎല്ലിന്റെ സമയത്ത് പാകിസ്താന് അന്താരാഷ്ട്ര മല്‍സരങ്ങളും ഇല്ല. ഇത് രാജ്യത്തിന്റെ ക്രിക്കറ്റിനെ സാരമായി ബാധിക്കുന്നു-അഫ്രീഡി വ്യക്തമാക്കി.


ഐസിസിയുടെ ക്രിക്കറ്റ് ഷെഡ്യുളില്‍ ഐപിഎല്ലിനായി രണ്ടരമാസം മാറ്റിവയ്ക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി ജെയ്ഷായ്ക്കുള്ള മറുപടിയായാണ് അഫ്രീഡിയുടെ വിശദീകരണം.




Tags:    

Similar News