കാബൂള്‍: ട്വന്റി-20 ലോകകപ്പിനുള്ള അഫ്ഗാനിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. റാഷിദ് ഖാന്‍ നയിക്കുന്ന ടീമില്‍ പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ ഗുല്‍ബാദിന്‍ നായിബും പേസര്‍ നവീനുല്‍ ഹഖും തിരിച്ചെത്തി. ഇടംകൈയന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ഷാഹിദുള്ള കമാലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഇസ്ഹാഖും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. യുവ ഫാസ്റ്റ് ബൗളര്‍ അബ്ദുല്ല അഹ്‌മദ്സായിയും ടീമിലുണ്ട്. 15 അംഗ സ്‌ക്വാഡിനെയും മൂന്നംഗ റിസര്‍വ് താരങ്ങളേയുമാണ് പ്രഖ്യാപിച്ചത്.
ടീം സ്‌ക്വാഡ്: റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹ്‌മദ്, അബ്ദുല്ല അഹ്‌മദ്സായ്, സദീഖുല്ല അത്താല്‍, ഫസല്‍ഹഖ് ഫാറൂഖി, റഹ്‌മാനുല്ല ഗുര്‍ബാസ്, നവീനുല്‍ ഹഖ്, മുഹമ്മദ് ഇസ്ഹാഖ്, ഷാഹിദുല്ല കമാല്‍, മുഹമ്മദ് നബി, ഗുലാബ്ദിന്‍ നായിബ്, അസ്മത്തുല്ല ഒമര്‍സായ്, മുജീബുര്‍റഹ്‌മാന്‍, ദര്‍വീഷ് റസൂലി, ഇബ്രാഹീം സദ്രാന്‍. റിസര്‍വ് താരങ്ങള്‍: എ.എം. ഗസന്‍ഫര്‍, ഇജാസ് അഹ്‌മദ്സായ്, സിയാഉര്‍റഹ്‌മാന്‍ ഷരീഫി.
ലോകകപ്പിന് മുന്നോടിയായി ജനുവരി 19 മുതല്‍ 22 വരെ യുഎഇയില്‍ നടക്കുന്ന മൂന്ന് മല്‍സരങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ അഫ്ഗാനിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ലോകകപ്പിന് തീരുമാനിച്ച അതേ സ്‌ക്വാഡ് തന്നെയായിരിക്കും ഈ പരമ്പരയിലുമുണ്ടാവുക. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് പുരുഷ ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.