അബുദാബി ടി10 ലീഗ്; ശ്രീശാന്ത് മെന്ററാവും

നവംബര്‍ 23ന് തുടങ്ങുന്ന ലീഗ് ഡിസംബര്‍ നാലിനാണ് അവസാനിക്കുക.

Update: 2022-08-26 11:43 GMT


അബുദാബി: നവംബറില്‍ ആരംഭിക്കുന്ന അബുദാബി ടി10 ലീഗില്‍ ബംഗ്ലാ ടൈഗേഴ്‌സിന്റെ മുഖ്യ മെന്ററായി മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് എത്തും. ഷാഖിബ് അല്‍ ഹസ്സനാണ് ടീമിന്റെ ക്യാപ്റ്റന്‍. ആദ്യമായാണ് ശ്രീശാന്ത് ഉപദേശകന്റെ റോളില്‍ വരുന്നത്. മുന്‍ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ അഫ്താബ് അഹ്‌മദാണ് പ്രധാന പരിശീലകന്‍. നസമുല്‍ ആബിദിന്‍ ഫഹിം ആണ് സഹ പരിശീലകന്‍. ഷാഖിബിനൊപ്പം ന്യൂസിലന്റ് താരം കോളിന്‍ മുന്റോ, എവിന്‍ ലെവിസ്, മുഹമ്മദ് അമീര്‍, മത്തീഷാ പതിറാണാ എന്നിവരും ബംഗ്ലാ ടൈഗേഴ്‌സിനായി കളിക്കും. നവംബര്‍ 23ന് തുടങ്ങുന്ന ലീഗ് ഡിസംബര്‍ നാലിനാണ് അവസാനിക്കുക.



 



Tags:    

Similar News