ഓസിസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വിരമിച്ചു

വരുന്ന ട്വന്റി-20 ലോകകപ്പിലും രാജ്യത്തെ നയിക്കുക ഫിഞ്ചാണ്.

Update: 2022-09-11 13:52 GMT


സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ ദിവസമാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ന് ന്യൂസിലന്റിനെതിരായ ഏകദിന മല്‍സരത്തില്‍ താരം അവസാനമായി ബാറ്റേന്തി. അവസാന മല്‍സരത്തില്‍ അഞ്ച് റണ്‍സുമായി താരം പുറത്തായി. കിവികള്‍ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയാണ് മടക്കം. 2018 മുതല്‍ ഏകദിനത്തിലും ട്വന്റിയിലും ടീമിനെ നയിച്ചത് ഫിഞ്ചായിരുന്നു.35കാരനായ ഫിഞ്ച് 145 ഏകദിനങ്ങളില്‍ നിന്നായി 5401 റണ്‍സ് നേടിയിട്ടുണ്ട്.2021 ല്‍ ഓസിസ് ട്വന്റി-20 ലോകകപ്പ് കിരീട നേടിയത് ഫിഞ്ചിന് കീഴിലായിരുന്നു. വരുന്ന ട്വന്റി-20 ലോകകപ്പിലും രാജ്യത്തെ നയിക്കുക ഫിഞ്ചാണ്.




Tags: