ഒളിംപിക്‌സ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് പങ്കെടുത്ത ആറ് പേര്‍ക്ക് കോവിഡ് 19

രോഗം സ്ഥിരീകരിച്ച ആറ് താരങ്ങളും വിമാന മാര്‍ഗ്ഗമാണ് തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചത്.

Update: 2020-03-27 06:41 GMT

ടോക്കിയോ: മാര്‍ച്ചില്‍ ലണ്ടനില്‍ നടന്ന ഒളിംപിക്‌സ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്ത ആറ് ബോക്‌സിങ് താരങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് 19. തുര്‍ക്കി ബോക്‌സിങ് ഫെഡറേഷനും ക്രൊയേഷ്യന്‍ ബോക്‌സിങ് ഫെഡറേഷനുമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

തുര്‍ക്കിയുടെ രണ്ട് ബോക്‌സിങ് താരങ്ങള്‍ക്കും ഒരു പരിശീലകനുമാണ് രോഗം സ്ഥിരീകരിച്ചത്. ക്രൊയേഷ്യയുടെ ഒരു താരത്തിനും രണ്ട് പരിശീലകന്‍മാര്‍ക്കുമാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച  ആറ് താരങ്ങളും വിമാന മാര്‍ഗ്ഗമാണ് തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചത്.

കൂടാതെ യോഗ്യതാ മല്‍സരങ്ങളില്‍ ഇവര്‍ നിരവധി പേരുമായി സഹവസിച്ചിരുന്നു. ഇതോടെ ലണ്ടനില്‍ പങ്കെടുത്ത മിക്ക ബോക്‌സിങ് താരങ്ങളെയും പരിശോധനയക്ക് വിധേയമാക്കണമെന്നാണ് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ ആവശ്യം. പങ്കെടുത്ത താരങ്ങളും ഇതോടെ ഭീതിയിലായിരിക്കുകയാണ്.

Similar News