ഗ്ലാസ്ഗോ: 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ബുധനാഴ്ച നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട് ജനറല്‍ അസംബ്ലിക്കു ശേഷമായിരുന്നു ഔദ്യോഗിക വേദി പ്രഖ്യാപനം. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി പതിപ്പുകൂടിയാണിത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്. 2010-ല്‍ ഡല്‍ഹിയായിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.
2030ലെ വേദിക്കായി നൈജീരിയയും രംഗത്തുണ്ടായിരുന്നു. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിക്കുകയായിരുന്നു.