ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് മലയാളി അത്‌ലറ്റ്; ട്രിപ്പിള്‍ ജംപ് താരം ഷീനക്ക് സസ്‌പെന്‍ഷന്‍

Update: 2025-08-18 14:09 GMT

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി മലയാളി അത്‌ലറ്റ്. ട്രിപ്പിള്‍ ജംപ് താരം ഷീന എന്‍ വിക്ക് നാഡയുടെ സസ്‌പെന്‍ഷന്‍. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി നാഡ വൃത്തങ്ങള്‍ അറിയിച്ചു. ഉത്തരാഖണ്ട് ദേശീയ ഗെയിംസിലും ഫെഡറഷന്‍ കപ്പിലും മെഡല്‍ നേടിയിരുന്നു. പരിശീലകന്റെ പിഴവ് എന്ന് ഷീനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.