തരണ്‍ജീത്ത് കൗര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു; നാല് വര്‍ഷത്തെ വിലക്ക്

ഈ ചാംപ്യന്‍ഷിപ്പിന് ശേഷം നടന്ന പരിശോധനയുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്.

Update: 2022-01-01 17:58 GMT


ന്യൂഡല്‍ഹി: ഇന്ത്യയുടെ മദ്ധ്യദൂര ഓട്ടക്കാരി തരണ്‍ജീത്ത് കൗര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി നടത്തിയ പരിശോധനയിലാണ് അണ്ടര്‍ 23 താരമായ കൗര്‍ പരാജയപ്പെട്ടത്. താരത്തിന് നാല് വര്‍ഷത്തെ വിലക്കാണ് നാഡ വിധിച്ചിരിക്കുന്നത്.കഴിഞ്ഞ സെപ്തംബറില്‍ ആദ്യമായി നടന്ന അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പില്‍ 100, 200 മീറ്ററുകളില്‍ തരണ്‍ജീത്ത് സ്വര്‍ണ്ണം നേടിയിരുന്നു. ഈ ചാംപ്യന്‍ഷിപ്പിന് ശേഷം നടന്ന പരിശോധനയുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്. കൂടാതെ ദേശീയ അത്‌ലറ്റിക്‌സ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ താരം വെള്ളിയും നേടിയിരുന്നു. ഇന്ത്യയുടെ ദ്യുതി ചന്ദിന് ശേഷം 100, 200 മീറ്ററുകളില്‍ ഭാവി താരമെന്ന് പ്രവചിച്ചത് തരണ്‍ജീത്തിനെ ആയിരുന്നു.




Tags: