വിയ്യാറയലിനെതിരേ 50 വാര അകലെ നിന്നും ഏയ്ഞ്ചല്‍ കുറെയുടെ ഗോള്‍; വീഡിയോ

Update: 2022-01-12 12:48 GMT


മാഡ്രിഡ്: 50 വാര അകലെ നിന്നും ഗോള്‍ സ്‌കോര്‍ ചെയ്ത് താരമായിരിക്കുകയാണ് അര്‍ജന്റീനയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഫോര്‍വേഡ് ഏയ്ഞ്ചല്‍ കുറെ. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ വിയ്യാറയലിനെതിരേ നടന്ന മല്‍സരത്തിലാണ് കുറെയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്. ഏകദേശം ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്ത് നിന്നാണ് വിയ്യാറയല്‍ പ്രതിരോധം മുഴുവന്‍ ഏറെ ദൂരത്ത് നില്‍ക്കുന്ന സമയത്ത് ഏയ്ഞ്ചല്‍ കുറെ തകര്‍പ്പന്‍ ഷോട്ട് എടുത്തത്. പന്ത് നേരെ വിയ്യാറയല്‍ പോസ്റ്റിലേക്കും.മല്‍സരത്തില്‍ അത്‌ലറ്റിക്കോ 2-2ന് വിയ്യാറയലിനോട് സമനില വഴങ്ങിയെങ്കിലും കുറെയുടെ ഗോള്‍ ലോകഫുട്‌ബോളില്‍ ഇതിനോടകം പ്രശ്‌സതമായി കഴിഞ്ഞു.







Tags: