ഫ്രീഡം ഫ്‌ളോട്ടില ആക്രമണം; നെതന്യാഹുവിന് സ്‌പെയിനില്‍ അറസ്റ്റ് വാറണ്ട്

Update: 2015-11-17 15:03 GMT


മാഡ്രിഡ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെയും ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. സ്‌പെയിനില്‍ കാലുകുത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സ്പാനിഷ് നാഷനല്‍ കോടതി ജഡ്ജ് ഉത്തരവിട്ടിരിക്കുന്നത്. 2010ലെ ഫ്രീഡം ഫ്‌ളോട്ടില ആക്രമണത്തിലെ പുനരാന്വേഷണ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രി ഹുദ് ബറാക്,മുന്‍ വിദേശമന്ത്രി അവിഗ്‌ദോര്‍ ലെബര്‍മാന്‍,മുന്‍ നയതന്ത്രവകുപ്പ് മന്ത്രി മോഷെ യാലോന്‍, മുന്‍ ആഭ്യന്തരമന്ത്രി യെലി യിശാല്‍,മന്ത്രി ബെന്നി ബെജിന്‍,വൈസ് അഡ്മിറല്‍ മാരോണ്‍ എലൈസര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട്.

ഗസ്സയിലേക്കുള്ള സഹായവുമായി പോയ 2010ല്‍ പുറപ്പെട്ട ആദ്യ ഫ്രീഡം ഫ്‌ളോട്ടില കപ്പലായ മാവി മര്‍മറ ഗസ്സക്കടുത്ത് രാജ്യാന്തര ജല അതിര്‍ത്തിയില്‍ ഇസ്രായേല്‍ ആക്രമണത്തിനിരയായിരുന്നു. 10 മനുഷ്യാവകാശ പ്രവര്‍ത്തകരാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്.  അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ചാണ് അന്ന് കപ്പല്‍ നെതന്യാഹുവിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നത്.
Tags:    

Similar News