മടപ്പള്ളി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

Update: 2018-10-06 17:42 GMT


കുറ്റിയാടി: എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. മടപ്പള്ളി കോളജ് വിദ്യാര്‍ഥികളായ സജിത്ത്, കിഷോര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കുറ്റിയാടി ഗവ. താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വേളം കാക്കുനിയിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ഇവരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചെന്നാണ് പരാതി.

നേരത്തേ ഇതേ കോളജില്‍ മറ്റു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ പ്രതിയാണ് സജിത്ത്.

 
Tags: