അഭിമന്യുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Update: 2018-07-06 09:41 GMT

കൊച്ചി:  അഭിമന്യു വധക്കേസിന്റെ അന്വേഷണ ചുമതല സെന്‍ട്രല്‍ സിഐ അനന്ത്‌ലാലില്‍ നിന്ന് മാറ്റി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിനാണ് പുതുതായി ചുമതല നല്‍കിയിട്ടുള്ളത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്.

കേസിലെ പ്രധാന പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്ന് പോലിസ് പറയുന്നു. കോളജില്‍ കാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് എസ്എഫ്‌ഐ വികൃതമാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് അഭിമന്യു കൊല്ലപ്പെട്ടത്.
Tags:    

Similar News