സമൂഹ മാധ്യമങ്ങളെ നീരീക്ഷിക്കാനുള്ള കേന്ദ്രനീക്കത്തെ വിമര്‍ശിച്ച് സുപ്രിം കോടതി

Update: 2018-07-13 09:16 GMT

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയിലെ പൗരന്മാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രിംകോടതി. രാജ്യത്തെയാകെ നിരീക്ഷണ വലയത്തിനുള്ളിലാക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്രത്തിന് നോട്ടീസ് നല്‍കി. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നേരത്തെ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് 'സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബ്' രൂപീകരിക്കാനുള്ള കേന്ദ്ര നീക്കം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.
Tags:    

Similar News