സെര്‍ബിയക്കെതിരായ ഗോളാഘോഷം; ഷാക്കയ്ക്കും ഷാഖിരിക്കുമെതിരേ ഫിഫ നടപടി

Update: 2018-06-24 12:51 GMT

മോസ്‌കോ: സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ നടത്തിയ ഗോളാഘോഷത്തിന് സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരങ്ങളായ ഗ്രാനിറ്റ് ഷാക്കയ്ക്കും സെര്‍ദാന്‍ ഷാഖിരിക്കുമെതിരേ ഫിഫ നടപടി. ഗോളാഘോഷത്തില്‍ രാഷ്ട്രീയത്തെ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇരു താരങ്ങള്‍ക്കും രണ്ട് മല്‍സരത്തില്‍ വിലക്കാണ് ഫിഫ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രൂപ്പിലെ അവസാനത്തെ നിര്‍ണായകമായ മല്‍സരം ഇരു താരങ്ങള്‍ക്കും നഷ്ടമാവും.
സെര്‍ബിയക്കെതിരേ ഗോള്‍ നേടിയതിന് ശേഷം തങ്ങളുടെ രണ്ട് കൈകളും ചേര്‍ത്ത് അല്‍ബേനിയയുടെ ദേശീയ പതാകയിലുള്ള ചിഹ്‌നമായ പരുന്തിനെ വ്യക്തമാക്കി ആഹ്ലാദം പ്രകടം നടത്തിയതാണ് ഇരു താരങ്ങള്‍ക്കും വിനയായത്. ഏറെ ആവേശം നിറഞ്ഞ് നിന്ന മല്‍സരത്തില്‍ ഇരുവരുടെയും ഗോളിന്റെ കരുത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് വിജയിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജയം.
Tags:    

Similar News