ലക്ഷദ്വീപിനെ സംഘപരിവാര്‍ പരീക്ഷണശാലയാക്കാന്‍ അനുവദിക്കരുത്: കെഎംവൈഎഫ്

Update: 2021-05-23 15:20 GMT

കൊല്ലം: ലക്ഷദ്വീപ് നിവാസികളുടെ പൗരാവകാശങ്ങളെ ഹനിക്കുന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരേ ജനാധിപത്യസമൂഹം ഉണരണമെന്ന് കെഎംവൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. സമാധാനപരമായ മതബോധത്തിലൂന്നിയ ജീവിതം നയിക്കുന്ന ദ്വീപ് വാസികളില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുക, മദ്യം ലഭ്യമാക്കുക തുടങ്ങിയ നടപടികളിലൂടെ അരാജകത്വം സൃഷ്ടിക്കാനും ബീഫ് നിരോധനം, ജനന നിയന്ത്രണമുള്‍പ്പടെയുള്ള നിയമ നിര്‍മാണങ്ങളിലൂടെ ഹിന്ദുത്വവത്കരണവുമാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പാട്ടേലിലൂടെ ബിജെപി ലക്ഷ്യംവയ്ക്കുന്നത്.

ക്രിമിനല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത 99 ശതമാനം മുസ്‌ലിംകളുള്ള പ്രദേശത്ത് ഇത്തരം നടപടികളിലൂടെ ലക്ഷദ്വീപിനെ സംഘപരിവാര്‍ പരീക്ഷണശാലയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനാധിപത്യസമൂഹം അതിനെതിരേ രംഗത്തുവരണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. കാരാളി സുലൈമാന്‍ ദാരിമി, അല്‍ അമീന്‍ റഹ്മാനി, നൗഷാദ് മാങ്കംകുഴി, നാഷിദ് ബാഖവി, സഫീര്‍ഖാന്‍ മന്നാനി, അലി ബാഖവി, മുഹമ്മദ് കുട്ടി റഷാദി, ഹുസൈന്‍ മന്നാനി, ഷാജിറുദ്ദീന്‍ ബാഖവി, സലിം തലവരമ്പ്, അസ്ഹര്‍ പുലിക്കുഴി എന്നിവര്‍ സംസാരിച്ചു.

Tags: