രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി പരോള്‍ അപേക്ഷ പിന്‍വലിച്ചു

Update: 2018-09-08 06:35 GMT


ചൈന്ന: രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ കഴിയുന്ന നളിനി പരോള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ആറ് മാസത്തെ പരോള്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്. കേസിലെ ഏഴു പ്രതികളുടെ ജയില്‍മോചന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ലണ്ടനിലുള്ള മകള്‍ അരിദ്രയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് നളിനി പരോളിന് അപേക്ഷിച്ചത്. പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യങ്ങളില്‍ ഗര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്നും പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വിധിച്ചു.

പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രിംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. ഭരണഘടനയുടെ 161ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനം തമിഴ്‌നാട് കൈകൊണ്ടത്.
Tags:    

Similar News