മഴക്കെടുതി: കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 80 കോടി അനുവദിച്ചു

Update: 2018-07-21 07:13 GMT

കൊച്ചി:  മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. 80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചതായും ദുരന്തം വിലയിരുത്തിയശേഷം ബാക്കി തുക തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മാനദണ്ഡം അനുസരിച്ചുളള നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കേരളത്തിലെത്തിലെത്തിയതായിരുന്നു മന്ത്രി.

എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ കിരണ്‍ റിജിജു സന്ദശനം നടത്തും. കൊച്ചിയില്‍നിന്നു വ്യമോസേനാ വിമാനം വഴി മന്ത്രി ആലപ്പുഴയിലേക്ക് പോകും. അവിടെനിന്നു ബോട്ടു മാര്‍ഗ്ഗം കുട്ടനാട്ടിലെത്തും.

ഉച്ചയോടെ കോട്ടയത്ത് എത്തുന്ന മന്ത്രി ഒരു മണിക്കൂറോളം പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. വൈകിട്ട് 4.30 ഓടെ കൊച്ചി ചെല്ലാനത്ത് എത്തുന്ന മന്ത്രി തീരമേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശഷം രാത്രി 8 മണിയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 216 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.
Tags:    

Similar News