യുഎഇയിൽ ഇന്ന് മൂന്ന് കൊവിഡ് മരണം; 412 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

32,000 പേർക്കിടയിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്

Update: 2020-04-14 19:40 GMT

ദുബൈ: യുഎഇയില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, രാജ്യത്തെ കൊവിഡ് മരണസംഖ്യ 28 ആയി. അതേസമയം, യുഎഇയില്‍ രോഗം ഭേദമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 172 പേര്‍ക്ക് രോഗം ഭേദമായി.

412 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 4933 ആയി ഉയർന്നു. ഇന്ന് 81 പേർക്ക് രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം രാജ്യത്ത് 933 ആയി. 32,000 പേർക്കിടയിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

എല്ലാവരും ഇനിയും ജാഗ്രതയോടെ തുടരണം. ഗ്ലൗസും, മാസ്‌കും, ശുചിത്വ പാലനവും കരുതലോടെ തുടരണം. പരമാവധി വീട്ടില്‍ തന്നെ തുടരാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്നതോതിലെത്തി കുറയുന്ന പ്രവണതയാണ് ഉണ്ടാകേണ്ടത്. അത്തരം മാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും യുഎഇ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു. 

Similar News