യുഎഇയില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

2443 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ അസുഖം പൂര്‍ണമായും സുഖപ്പെട്ടത്.

Update: 2020-09-06 15:14 GMT

ദുബയ്: യുഎഇയില്‍ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഞായറാഴ്ച റെക്കോര്‍ഡ് വര്‍ധന. 2443 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ അസുഖം പൂര്‍ണമായും സുഖപ്പെട്ടത്. ഇതോടെ സുഖംപ്രാപിച്ചവരുടെ എണ്ണമുയര്‍ന്ന് 66095 ലെത്തി. പുതിയ മരണങ്ങളൊന്നും റിപോർട്ട് ചെയ്യപ്പെട്ടില്ല. ആകെ മരണം 388.

അതേസമയം പുതുതായി 513 പേരില്‍കൂടി രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ രോഗികളുടെ എണ്ണം ഇതോടെ ഉയര്‍ന്ന് 73984 ലെത്തി. നിലവില്‍ 7501 പേര്‍ ആശുപത്രിയില്‍ ചികിൽസയിലുണ്ട്. പുതുതായി 87336 പരിശോധനകളാണ് പൂര്‍ത്തിയായത്. കൊവിഡ് വ്യാപനം തടയാന്‍ വിവിധ എമിറേറ്റുകളില്‍ ഊര്‍ജിത പരിശോധനകളാണ് നടന്നുവരുന്നത്.