തനിമ സൗഹൃദ സംഗമം സംഘടിപ്പിച്ചു

സീറ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഫ. രാമകൃഷ്ണ റാവു രചിച്ച 'മുഹമ്മദ് മഹാനായ പ്രവാചകന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ പ്രശ്‌നോത്തരി മല്‍സരത്തിലെ വിജയികള്‍ക്ക് അബ്ദുല്ല അല്‍ സഹ്‌റാനി സമ്മാനങ്ങള്‍ വിതരണം ചെയ്തു. യഥാക്രമം നിഷാന്ത്, ശ്രീജിത്ത്, ബിനു മാത്യു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Update: 2019-02-10 11:35 GMT

ജിദ്ദ: തനിമ മഹ്ജര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സനാഇയ്യ കാള്‍ ആന്റ് ഗൈഡന്‍സ് ഓഡിറ്റോറിയത്തില്‍ ജാലിയാത്ത് മാനേജര്‍ അബ്ദുല്ല അല്‍ സഹ്‌റാനി ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ നിറകുടമായിരുന്നു പ്രവാചകനെന്നും ധര്‍മ സമരങ്ങളില്‍ പങ്കെടുക്കുന്ന വേളയില്‍ പോലും സ്ത്രീകളെയും പ്രായമുള്ളവരെയും ആരാധനയില്‍ ഏര്‍പ്പെടുന്നവരെയും ആക്രമിക്കരുതെന്നും സസ്യലതാദികള്‍ നശിപ്പിക്കരുതെന്നുമാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിമ മേഖലാ വൈസ് പ്രസിഡന്റ് വി കെ ശമീം ഇസ്സുദ്ധീന്‍ മുഖ്യപ്രസംഗം നടത്തി. പരസ്പരം അറിയാന്‍ ശ്രമിക്കാത്തതാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും മറ്റു അസ്വാരസ്യങ്ങള്‍ക്കുമൊക്കെ കാരണമെന്നും വിവിധ മതവിശ്വാസികള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുകൊണ്ടുള്ള സൗഹൃദ സംഗമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. സീറ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഫ. രാമകൃഷ്ണ റാവു രചിച്ച 'മുഹമ്മദ് മഹാനായ പ്രവാചകന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ പ്രശ്‌നോത്തരി മല്‍സരത്തിലെ വിജയികള്‍ക്ക് അബ്ദുല്ല അല്‍ സഹ്‌റാനി സമ്മാനങ്ങള്‍ വിതരണം ചെയ്തു. യഥാക്രമം നിഷാന്ത്, ശ്രീജിത്ത്, ബിനു മാത്യു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രസിഡന്റ് ഇ എസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കാള്‍ ആന്റ് ഗൈഡന്‍സ് മലയാളം വിഭാഗം മേധാവി ഉണ്ണീന്‍ മൗലവി സമാപന പ്രസംഗം നടത്തി. റഷീദ് തണ്ടശ്ശേരി, ഇ സി അസീബ് സംസാരിച്ചു. വഹാബ്, ജുനേഷ് നിലമ്പുര്‍, നിസാര്‍ ബേപ്പൂര്‍ നേതൃതം നല്‍കി.




Tags:    

Similar News