സൗദി ദേശീയ ദിനത്തിന്‌ മലപ്പുറം സൗഹൃദ വേദിയുടെ ഐക്യദാർഡ്യം

സൗദി ഇന്ത്യാ നയതന്ത്ര ബന്ധം എല്ലാ മേഖലയിലും പുരോഗതി നേടികൊണ്ടിരിക്കയാണെന്ന് വെബിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ യുവ പ്രവാസി സംരംഭകൻ പി കെ ഖൈറുൽ റഹീം പറഞ്ഞു.

Update: 2020-09-27 09:24 GMT

ജിദ്ദ: തൊണ്ണൂറാമത് ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക്‌ ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ മലപ്പുറം സൗഹൃദ വേദി ജിദ്ദ ഒരുക്കിയ വെബിനാർ കലാപരിപാടികൾ ആസ്വാദ്യകരമായി. യുവ പ്രവാസി സംരംഭകൻ പികെ ഖൈറുൽ റഹീം വെബിനാർ ഉദ്ഘാടനം ചെയ്തു.

തൊണ്ണൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന സൗദി അറേബ്യ, ലോക രാജ്യങ്ങളുടെ മുൻ നിര പട്ടികയിൽ ഇടം പിടിച്ചിരിക്കയാണ്‌. വികസന സ്വപ്നങ്ങളിലൂടെ മുന്നേറുന്ന സൗദി അറേബ്യ പ്രതിരോധ മേഖലയിലും സൗദി ഇന്ത്യാ നയതന്ത്ര ബന്ധം എല്ലാ മേഖലയിലും പുരോഗതി നേടികൊണ്ടിരിക്കയാണെന്ന് വെബിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ യുവ പ്രവാസി സംരംഭകൻ പി കെ ഖൈറുൽ റഹീം പറഞ്ഞു.

മലയാളം ന്യൂസ്‌ എഡിറ്റർ മുസാഫിർ മുഖ്യ പ്രഭാഷണം നടത്തി. മുസാഫർ അഹമ്മദ്‌ പാണക്കാട്‌ ആമുഖ പ്രസംഗം നടത്തി. പികെ കുഞ്ഞാൻ, ഗായകൻ മിർസ ഷരീഫ്‌, റഫീഖ്‌ കാടേരി, എകെ മജീദ്‌ പാണക്കാട്‌, ബാസിൽ മച്ചിങ്ങൽ, സിപി സൈനുൽ ആബിദ്‌, അനീഷ്‌ തോരപ്പ, നൗഷാദ്‌ വരിക്കോടൻ, ഹാരിസ്‌ കൊന്നോല, ഹക്കീം മുസ്ലിയാരകത്ത്, നൂറുന്നീസ ബാവ, ജുമൈല അബു മേൽമുറി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യുഎം ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ചു, റഫീഖ്‌ കലയത്ത്‌ സ്വാഗതവും ഹഫ്സ മുസാഫർ നന്ദിയും പറഞ്ഞു

Similar News