രാജ്യദ്രോഹക്കേസ്: സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് തനത് സാംസ്‌കാരിക വേദിയുടെ ഐക്യദാര്‍ഢ്യം

Update: 2019-10-05 03:00 GMT

ദോഹ: ജയ് ശ്രീറാം വിളിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന നാട്ടില്‍, അതിനെതിരേ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത സംഭവം തികച്ചും അപലപനീയമാണെന്ന് തനത് സാംസ്‌കാരിക വേദി വിലയിരുത്തി. ഹിറ്റ്‌ലറുടെ ജര്‍മനിയെ പുനരാവിഷ്‌കരിക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. ഭയം വിതച്ച് ജനങ്ങളെ നിശ്ശബ്ദരാക്കുന്ന ഫാഷിസ്റ്റ് സമീപനത്തില്‍ ഇരകളോട് ചേര്‍ന്നു നില്‍ക്കലാവണം നിലപാട്. ഫാഷിസത്തിന്റെ ഭയപ്പെടുത്തലിനെതിരെയുള്ള നിശബ്ദത നമ്മളെ വേട്ടയാടുന്ന കാലം അനതിവിദൂരമല്ല. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിച്ചു് ഇന്ത്യയുടെ ഭാവിക്കുവേണ്ടി സംസാരിച്ച 49 സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകരും നമ്മുടെ നാടിന്റെ പ്രതീക്ഷകളാണ്. അവരുടെ ശബ്ദത്തിനൊപ്പം നില്‍ക്കലാണ് തനത് സാംസ്‌കാരിക വേദിയുടെ രാഷ്ട്രീയമെന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.




Tags:    

Similar News