ആയിരം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ സൗദി അറേബ്യ

രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള ചില അണക്കെട്ടുകളോട് ചേര്‍ന്ന് ജലശുദ്ധീകരണ ശാലകളും സ്ഥാപിച്ചിട്ടുണ്ട്.

Update: 2021-10-26 18:47 GMT

റിയാദ്: സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലുമായി ആയിരം അണക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പഠനങ്ങള്‍ നടത്തുന്നതായി വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി അറിയിച്ചു. കയ്‌റോ ജലവാരത്തോട് അനുബന്ധിച്ച് ലോക ജല വികസന റിപോര്‍ട്ടിന്റെ അറബി പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 564 അണക്കെട്ടുകളാണ് സൗദി അറേബ്യയിലുള്ളത്. ഇവയുടെ ആകെ സംഭരണശേഷി 260 കോടിയിലേറെ ക്യുബിക് മീറ്ററാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള ചില അണക്കെട്ടുകളോട് ചേര്‍ന്ന് ജലശുദ്ധീകരണ ശാലകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം ആകെ 7,40,000 ഘനമീറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റുകളാണ് അണക്കെട്ടുകളോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയും നിര്‍മ്മാണം പുരോഗമിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഏതാനും പ്രവിശ്യകളിലെ കുടിവെള്ള ആവശ്യത്തിന് വേണ്ടി അണക്കെട്ടുകളോട് ചേര്‍ന്നുള്ള ജലശുദ്ധീകരണ ശാലകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.


Similar News