സൗദി കര്‍ഫ്യൂ ഇളവുകാര്‍ക്ക് തവക്കല്‍നാ എന്ന പേരില്‍ ഓണ്‍ലൈന്‍ പാസ് ഏര്‍പ്പെടുത്തുന്നു

കര്‍ഫ്യൂ ഇളവ് ചെയ്ത വിഭാഗങ്ങള്‍ക്കു പുറമേ അത്യാവശ്യ ചികിത്സ വേണ്ടവര്‍, മറ്റു മാനുഷിക പരിഗണന വേണ്ടവര്‍ എന്നിവര്‍ക്കും പാസ് സഹായകമാകും.

Update: 2020-05-04 11:07 GMT

ദമ്മാം: സൗദിയില്‍ കര്‍ഫ്യൂ ഘട്ടങ്ങളില്‍ ഇളവ് പ്രാഖ്യാപിച്ച വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സഞ്ചരിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന തവക്കല്‍നാ എന്ന പേരില്‍ അനുമതി പത്രം നല്‍കുമെന്ന് സൗദി ഡാറ്റാ അതോറിറ്റി അറയിച്ചു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ നമ്പറും മൊബൈല്‍ നമ്പറും ജനനതിയ്യതിയും ഉപയോഗിച്ച് പ്രത്യേക ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യാമെന്ന് അതോറിറ്റി വ്യക്തമാക്കി.

കര്‍ഫ്യൂ ഇളവ് ചെയ്ത വിഭാഗങ്ങള്‍ക്കു പുറമേ അത്യാവശ്യ ചികിത്സ വേണ്ടവര്‍, മറ്റു മാനുഷിക പരിഗണന വേണ്ടവര്‍ എന്നിവര്‍ക്കും പാസ് സഹായകമാകും.

പ്രത്യേക ബാര്‍കോഡിലുള്ള തസ്‌രീഹ് റോഡുകളില്‍ കര്‍ഫ്യൂ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ബാര്‍കോഡ് പരിശോധനയില്‍ പാസ് വിവരം ലഭ്യമായില്ലങ്കില്‍ നിയമ ലംഘനം രേഖപ്പെടുത്തി നടപടിയെടുക്കും. തവക്കല്‍നാ എന്ന പേരിലുളള പുതിയ പാസ് ഔദ്യോഗികമായി നടപ്പിലാക്കി തുടങ്ങിയിട്ടില്ലന്ന് അധികൃതര്‍ അറിയിച്ചു. 

Tags: