സൗദി : ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കിയ ഉത്തരവ് നടപ്പാക്കി തുടങ്ങി

ചാട്ടവാറടി ശിക്ഷ ഒഴിവാക്കി ജയില്‍ ശിക്ഷയോ പിഴ ശക്ഷയോ രണ്ടും ഒന്നിച്ചോ നല്‍കുകയോ ചെയ്യണമെന്നാണ് പഠനത്തില്‍ ഉയർന്ന നിര്‍ദേശം.

Update: 2020-10-14 18:06 GMT

ദമ്മാം: ചില കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രതികള്‍ക്ക് ചാട്ടവാറടി ശിക്ഷ നല്‍കുന്നത് നിര്‍ത്തലാക്കി സൗദി നീതിന്യായ മന്ത്രിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസുമായ ഡോ. വലീദ് അല്‍സംആനി ഉത്തരവിറക്കി.

ചാട്ടവാറടി ശിക്ഷക്ക് പകരം ബദല്‍ ശിക്ഷ നല്‍കുന്നത് സംബന്ധിച്ച് നേരത്തെ പഠനങ്ങള്‍ നടന്നിരുന്നു. ചാട്ടവാറടി ശിക്ഷ ഒഴിവാക്കി ജയില്‍ ശിക്ഷയോ പിഴ ശക്ഷയോ രണ്ടും ഒന്നിച്ചോ നല്‍കുകയോ ചെയ്യണമെന്നാണ് പഠനത്തില്‍ ഉയർന്ന നിര്‍ദേശം.

Similar News