സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി

സൗദി തലസ്ഥാന നഗരിയായ റിയാദിലും കിഴക്ക് ഭാഗത്തും പൊടി നിറഞ്ഞ കാറ്റ് വീശുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.

Update: 2022-05-18 01:22 GMT

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനത്തെയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെയും ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി. മണല്‍കാറ്റ് ദൂരകാഴ്ചയെ തടസ്സപ്പെടുത്തുകയും റോഡ് ഗതാഗതം മന്ദഗതിയിലാക്കുകയും ചെയ്തു. കട്ടിയുള്ളതും ചാരനിറത്തിലുള്ള മൂടല്‍മഞ്ഞ് കാരണം, കിംഗ്ഡം ടവര്‍ പോലുള്ള റിയാദിലെ പ്രശസ്ത കെട്ടിടങ്ങളെ അകലെ നിന്ന് കാണാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്. എന്നാല്‍ വിമാന സര്‍വീസുകളെ ബാധിച്ചില്ല.

സൗദി തലസ്ഥാന നഗരിയായ റിയാദിലും കിഴക്ക് ഭാഗത്തും പൊടി നിറഞ്ഞ കാറ്റ് വീശുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. കാറ്റ് ദുരകാഴ്ച കുറയ്ക്കുമെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു. പ്രവചനമനുസരിച്ച് പുണ്യ നഗരങ്ങളായ മക്കയുടെയും മദീനയുടെയും പടിഞ്ഞാറ് ഭാഗത്തും പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്. കുറഞ്ഞ ദൃശ്യപരത കാരണം റിയാദിലെ ഹൈവേകളിലെ ഇലക്ട്രോണിക് അടയാളങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് വേഗത കുറയ്ക്കാന്‍ മുന്നറിയിപ്പ് നല്‍കി.

സെന്‍ട്രല്‍ റിയാദില്‍, മണല്‍ പാളികള്‍ കൊണ്ട് കാറുകളും കെട്ടിടങ്ങളും താമസ കേന്ദ്രങ്ങള്‍ ആവരണം ചെയ്യാതിരിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു. 'പൊടിപടലങ്ങള്‍ കാരണം പുറത്ത് ജോലി ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ടിയതായി നിര്‍മ്മാണ തൊഴിലാളികള്‍ പറഞ്ഞു. ഇടയ്ക്കിടെ മുഖം കഴുകാന്‍ ശ്രമിച്ചതായും മണല്‍ തടയാന്‍ മുഖത്ത് ഒരു തുണി മറക്കേണ്ടിവന്നതായും ചിലര്‍ പറഞ്ഞു. എന്നാല്‍ അടച്ചിട്ട മുറിയില്‍ ജോലിചെയ്ത ഓഫീസ് ജോലിക്കാര്‍ക്ക് പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചില്ല.

Similar News