ഡല്‍ഹി കലാപ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: പിസിഎഫ്

രാജ്യതലസ്ഥാനത്ത് കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടക്കുമ്പോള്‍ ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി ഇരകളുടെ രോദനം കേള്‍ക്കാനോ ആശ്വാസ വാക്കുകള്‍ ചൊരിയാനോ തയ്യാറാകാത്തതില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തി.

Update: 2020-03-12 09:44 GMT

ദമ്മാം: ഡല്‍ഹിയില്‍ സംഘപരിവാര്‍ വംശീയ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുകയും കലാപത്തിന് നേതൃത്വം നല്‍കിയ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പിസിഎഫ് അല്‍ ഖോബാര്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനത്ത് കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടക്കുമ്പോള്‍ ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി ഇരകളുടെ രോദനം കേള്‍ക്കാനോ ആശ്വാസ വാക്കുകള്‍ ചൊരിയാനോ തയ്യാറാകാത്തതില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തി.

സംഘപരിവാറും നിയമപാലകരും നടത്തിയ ഭീകര താണ്ഡവം ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ച ദൃശ്യമാധ്യമങ്ങളുടെ വായ മൂടി കെട്ടാന്‍ ശ്രമിച്ച ഭരണകൂട ഫാഷിസ്റ്റ് തന്ത്രത്തെ ആര്‍ജ്ജവത്തോടെ നേരിട്ട മീഡിയവണ്‍ ചാനലിനും, തെരുവിലിറങ്ങി പ്രതിഷേധം അറിയിച്ച ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

യോഗത്തില്‍ പി ടി കോയ, നവാസ് ഐസിഎസ്, യഹിയ മുട്ടയ്ക്കാവ്, ഷാജഹാന്‍ കൊട്ടുകാട്, സലീം ചന്ദ്രാപ്പിന്നി, അഷറഫ് ശാസ്താംകോട്ട, ബദറുദ്ദീന്‍ ആദിക്കാട്ടുകുളങ്ങര, ഷംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, സിറാജുദ്ദീന്‍ സഖാഫി, സക്കീര്‍ ഹുസൈന്‍ ഐസിഎസ്, ഷാഹുല്‍ ഹമീദ് പള്ളിശ്ശേരിക്കല്‍, മുസ്തഫ പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ തൃത്താല, സഫീര്‍ വൈലത്തൂര്‍, അഫ്‌സല്‍ ചിറ്റുമൂല, ആലിക്കുട്ടി മഞ്ചേരി സംസാരിച്ചു.

Tags:    

Similar News