ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാംപയിന് തുടക്കം കുറിച്ചു

കിങ് ഫഹദ് മെഡിക്കൽ സിറ്റി പീഡിയാട്രിഷൻ ഡോ. ഷൈൻ ടി ജെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

Update: 2022-08-14 14:29 GMT

റിയാദ്: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മെമ്പർഷിപ്പ് കാംപയിന് തുടക്കം കുറിച്ചു. കെപിസിസിയുടെ ആഹ്വാന പ്രകാരം പ്രവാസ ലോകത്തെ മുഴുവൻ രാജ്യങ്ങളിലും ഉള്ള കോൺഗ്രസ് പ്രവർത്തകരെ കണ്ടെത്തി മെമ്പർഷിപ്പ് പുതുക്കുന്നതിന്റെ ഭാഗമായാണ് റിയാദിലും മെമ്പർഷിപ്പ് കാംപയിൻ ആരംഭിച്ചത്.

റിയാദ് മലാസിലുള്ള പെപ്പർ ട്രീ ഹോട്ടലിൽ വച്ചു നടന്ന യോഗത്തിൽ ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാലുക്കുട്ടൻ മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം ചെയ്തു. ഒഐസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കിങ് ഫഹദ് മെഡിക്കൽ സിറ്റി പീഡിയാട്രിഷൻ ഡോ. ഷൈൻ ടി ജെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

ഷാനവാസ് മുനമ്പത്ത്, അബ്ദുൽ സലിം അർത്തിയിൽ, ജറിൻ മാത്യു, നാസർ ലെയ്സ്, അഖിനാസ് കരുനാഗപ്പള്ളി, അലക്സ് പുയപ്പള്ളി, റിയാദ് ആയുർ, ഷെഫീക്ക് കരുനാഗപ്പള്ളി, അഷറഫ് ഓച്ചിറ, ഷാജഹാൻ എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ജോയിൻ ട്രഷറർ നജിം കടയ്ക്കൽ നന്ദിയും പറഞ്ഞു.