കൊല്ലം ഓച്ചിറ സ്വദ്ദേശി യാത്രക്കിടയില്‍ ബുറൈദയില്‍ മരണപ്പെട്ടു

ഷുഗര്‍ പെട്ടന്ന് കുറഞ്ഞതാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനം.

Update: 2020-01-02 17:22 GMT

ബുറൈദ: കൊല്ലം ഓച്ചിറ സ്വദേശി മെയ്തീന്‍കുഞ്ഞ് മകന്‍ കളിയിക്കവടക്കതില്‍ മുബാഷ് (48) ജോലി സംബന്ധമായി സുല്‍ഫിയിലേക്കുള്ള യാത്രക്കിടയില്‍ മരണപ്പെട്ടു. ഷുഗര്‍ പെട്ടന്ന് കുറഞ്ഞതാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നു മാസം മുന്‍പ് ചെറിയ ശ്വാസതടസ്സം അനുഭവപ്പെട്ട് സുഹൃത്തുമൊന്നിച്ച് ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ വിശദമായ ചെക്കപ്പിന് വിധേയനാവണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ബുറൈദയില്‍ സെയില്‍സ്മാനായിരുന്നു. ഭാര്യ റസിയ, മക്കള്‍ നൂറ, ഷേഖ് അഹമ്മദ്, ഷാഹിദ് ഇബ്രാഹിം. മയ്യിത്ത് ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.




Tags: