യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍

അല്‍ ജര്‍ഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവമെന്ന് അജ്‍മാന്‍ പോലിസ് അറിയിച്ചു.

Update: 2022-03-17 17:06 GMT

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ വ്യാഴാഴ്‍ചയുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ പത്ത് ടാങ്കറുകള്‍ കത്തി നശിച്ചു. അതേസമയം സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അല്‍ ജര്‍ഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവമെന്ന് അജ്‍മാന്‍ പോലിസ് അറിയിച്ചു. രണ്ട് കമ്പനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡീസല്‍ ടാങ്കറുകളാണ് കത്തി നശിച്ചത്. വിവരം ലഭിച്ചയുടന്‍ തന്നെ രണ്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‍നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി. പരിസരത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കാതെ തടയാന്‍ സാധിച്ചതായും ഒരു മണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.