കുവൈത്തിൽ നിന്ന് ചികിൽസക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി

ക്യാൻസർ ചികിൽസയിൽ ആയിരിക്കെ അന്തരിച്ചത്

Update: 2021-02-14 19:06 GMT

കുവൈത്ത്: കുവൈത്തിൽ നിന്ന് ചികിൽസക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി. മുബാറക് അൽ കബീർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തിരുന്ന ഇടുക്കി നെടുങ്കണ്ടം മുക്കാട്ട് സൗമ്യ ജോസഫ് (36) ആണ് ഇന്ന് ഉച്ചയ്ക്ക് ക്യാൻസർ ചികിൽസയിൽ ആയിരിക്കെ അന്തരിച്ചത്.

ഭർത്താവ്: അജിത്ത് തോമസ്, മക്കൾ: എൽവിന, ഈഡൻ, ആദം, സംസ്കാരം നാളെ ഉച്ചയ്ക്ക് 2:30 ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും.