ലുലുവിന്‍റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽ റയ്യാനിൽ ഉദ്ഘാടനം ചെയ്തു

ബുധനാഴ്ച ഉച്ചക്ക് 12.30ന് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോറഡ് ചെയർമാൻ എച്ച്ഇ ബാദർ സുലൈമാൻ അൽ റസീസ ഷോറൂമിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

Update: 2022-03-03 14:38 GMT

ദമ്മാം: ലുലു ഗ്രൂപ് സൗദിയിലെ തങ്ങളുടെ 26ാമത്തെ ഷോറൂം കിഴക്കൻ പ്രവിശയിലെ അൽ റയ്യാൻ ജില്ലയിൽ ആരംഭിച്ചു. ഓത്മാൻ ഇബ്നു അഫാഫാൻ റോഡിന് സമീപമാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എംഎ, സ്വദേശികളും വിദേശികളുമടങ്ങുന്ന പൗരപ്രമുഖർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച ഉച്ചക്ക് 12.30ന് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോറഡ് ചെയർമാൻ എച്ച്ഇ ബാദർ സുലൈമാൻ അൽ റസീസ ഷോറൂമിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ലുലു ഗ്രൂപ്പിന്‍റെ 224 ാമത്തെ ശാഖയാണ് കഴിഞ്ഞ ദിവസം ഉദ്ഘാദനം ചെയ്യപ്പെട്ടത്. 100,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിൽ, സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗ്രോസറി , ബി എൽ എസ് എച്ച് ബ്യൂട്ടി കൗണ്ടർ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ, ലുലു കണക്റ്റ്, ഡിജിറ്റൽ, ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളും ബ്രാൻഡുകളും ഉള്ള ഇലക്ട്രോണിക്‌സ് വിപണി എന്നിവ ഉൽപെട്ടിട്ടുണ്ട്.

"സൗദി അറേബ്യയിൽ കൂടുതൽ ഷോറൂമുകൾ തുറക്കാൻ സാധിക്കുന്നത് തങ്ങൾക്ക് ഏറെ സന്തോഷം പകരുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎ പറഞ്ഞു, "നവ ഊർജവും നൂതന കാഴ്ചപ്പാടും കൊണ്ട് ഊർജസ്വലമായ ഒരു വിപണിയെയാണ് സൗദി പ്രതിനിധീകരിക്കുന്നത്, ഇത് ലുലുവിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Similar News